പാലാ: ലഹരിക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രചാരണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പ് പാലാ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടിയിൽ ദീപം തെളിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ മുൻ മുൻ ചെയർപേഴ്സൺ ബിജി ജോജോ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജു വി തുരുത്തൻ, കൗൺസിലർ ജോസ് എടേട്ട്, എക്സൈസ് വകുപ്പ് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.
പാലാ: പാലായുടെ വികസനത്തിന് കേരളാ കോൺഗ്രസ് എം തടസ്സം സൃഷ്ടിക്കുകയാണെന്ന് മാണി സി കാപ്പൻ എം എൽ എ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. എം എൽ എ എന്ന നിലയിൽ താൻ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ പിതൃത്വം ഏറ്റെടുക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വികസന പ്രവർത്തനങ്ങളുടെ രേഖകൾ നിരത്തി എം എൽ എ ചൂണ്ടിക്കാട്ടി. പൂഞ്ഞാർ നിയോജകമണ്ഡലത്തിൻ്റെ ഭാഗമായിരുന്ന മലയോര മേഖല പാലായോടു ചേർത്തിട്ടു വർഷങ്ങളായെങ്കിലും താൻ എം എൽ എ ആയതിനു ശേഷമാണ് വികസനമെത്തിച്ചത്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽക്കല്ല് തുടങ്ങിയ Read More…
പാലാ: ശബരിമല ഇടത്താവളമായ കടപ്പാട്ടൂരിൽ അയ്യപ്പഭക്തർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. തീർത്ഥാടനകാല മുന്നൊരുക്കമായി ചേർന്ന യോഗതീരുമാനം വിശദീകരിക്കുകയായിരുന്നു എം എൽ എ. തീർത്ഥാടന കാലത്ത് വാഹന ഗതാഗതം സുഗമമാക്കുന്നതിന് വിവിധ കേന്ദ്രങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. മീനച്ചിലാറ്റിൽ കടപ്പാട്ടൂർ ക്ഷേത്രത്തോട് ചേർന്നുള്ള കുളിക്കടവിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് ബാരിക്കേഡുകൾ സ്ഥാപിക്കും. 24 മണിക്കൂറും പ്രവർ ത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ് ക്ഷേത്ര മൈതാനിയിൽ ആരംഭിക്കും. താത്ക്കാലിക കടകളിലേതുൾപ്പെടെയുള്ള മുഴുവൻ ജീവനക്കാർക്കും Read More…