Pala News

ശങ്ക തീർക്കാൻ നഗരത്തിൽ കൂടുതൽ മോഡുലാർ ടോയ്‌ലറ്റ് സമുച്ചയങ്ങൾ പൊതുജനങ്ങൾക്കായി തുറന്നു

പാലാ: നഗരസഭാ പ്രദേശത്ത് വിവിധ കേന്ദ്രങ്ങളിൽ സ്റ്റീൽ നിർമ്മിതമായ മോഡുലാർ ടോയ്ലറ്റുകൾ നിർമ്മാണം പൂർത്തിയാക്കി തുറന്നുകൊടുത്തു. ടൗൺ ബസ് സ്റ്റാൻഡ്, ആയുർവേദ ആശുപത്രി, രണ്ടാം വാർഡിൽ ളാലം സ്കൂൾ തുടങ്ങിയ കേന്ദ്രങ്ങളിലും മൂന്നാനി ഡ്രൈവിംഗ് പരിശീലന ഗ്രൗണ്ടിലുമാണ് ടോയ്ലറ്റുകൾ സ്ഥാപിച്ചത്.

നഗരസഭാ ചെയർമാൻ ആൻ്റോപടിഞ്ഞാറേക്കര പാലാ ടൗൺ ബസ്സ്റ്റാൻ്റിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പദ്ധതി വിശദീകരിച്ചു.

12 ലക്ഷം രൂപ മുടക്കി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്റ്റീൽ നിർമ്മിതമോഡുലാർടോയ്ലറ്റ് കൾ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചത്, ഒരോ റൂമിനും 1000 ലിററൽ വാട്ടർ ടാങ്കും പ്രത്യേകം സെഫ്റ്റിക് ടാങ്കും, വാഷ് ബേയ്സനും സ്ഥാപിച്ചിട്ടുണ്ട് .ഇതോടെ നഗരപ്രദേശത്ത് പ്രധാന കേന്ദ്രങ്ങളിലെല്ലാം ശുചി മുറികളുടെ ആവശ്യം പരിഹരിക്കാൻ കഴിഞ്ഞിട്ടുള്ളതായി ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ പറഞ്ഞു.

നഗരസഭ ജീവനക്കാർ ഇതിൻ്റെ പരിപാലനവും നിർവ്വഹിക്കും. വാർഡ് കൗൺസിലർ ബിജി ജോ ജോ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷാജു.വി. തുരുത്തൻ, നീനാ ചെറുവള്ളി, തോമസ് പീറ്റർ കൗൺസിലർമാരായ ലീനാ സണ്ണി, എഞ്ചിനീയർ സിയാദ്, എച്ച് ഐ വിശ്വം, ജെ എച്ച് ഐ മാരായ, രൻജിത്ത്, ജഫീസ്, ഉമേഷിതാ ബിസ്മി, കംഫർട്ട് കമ്പനി എം ഡി ഗോപകുമാർ, എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.