Crime News

ഹോട്ടലില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു കടന്നു കളഞ്ഞ മോഷ്ടാവിനെ പോലീസ് പിടികൂടി

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് പരിസരത്തെ ഭക്ഷണശാലയിൽ നിന്നും മൊബൈൽ ഫോൺ മോഷണം ചെയ്തയ്യാളെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പളളി ചിറക്കടവ്, ശാന്തിഗ്രാം കോളനി ഭാഗത്ത് പുതുപ്പറമ്പിൽ അനസ് എന്ന് വിളിക്കുന്ന ഹാരിസ് ഹസീന (27) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം രാവിലെ 7:30 മണിയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തുളള ഭക്ഷണശാലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷണം ചെയ്ത ശേഷം കടന്നുകളയുകയായിരുന്നു.

പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് മോഷ്ടാവ് എന്ന് തിരിച്ചറിയുകയും തുടർന്ന് ഇയാളെ മെഡിക്കൽ കോളേജ് ബസ്സ് സ്റ്റാന്റ് ഭാഗത്ത് നിന്നും പിടികൂടുകയായിരുന്നു. ഗാന്ധിനഗർ എസ്.ഐ സുധി കെ സത്യപാൽ, മാർട്ടിൻ അലക്സ്, സി പി ഒ മാരായ ഷാമോൻ, സജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published.