പാലാ: മിഷൻ ലീഗ് പാലാ മേഖലാ കലോത്സവത്തോടനുബന്ധിച്ച് നടത്തിയ കലാമത്സരങ്ങളിൽ മികച്ച വിജയം നേടുകയും എ കാറ്റഗറി വിഭാഗത്തിൽ 463 പോയിന്റ് കരസ്ഥമാക്കി ഓവറോൾ ജേതാക്കളാവുകയും ചെയ്തു.
ലളിതഗാനം,ഇൻഫന്റ് വിഭാഗത്തിൽ സിയാ കാഞ്ഞമല,കഥാ പ്രസംഗം സബ് ജൂനിയർ വിഭാഗത്തിൽ എമിൽഡ കൂനാനിക്കൽ,ലളിതഗാനം ജൂനിയർ വിഭാഗത്തിൽ ക്രിസ്റ്റ പാലക്കുഴിയിൽ, കഥാ പ്രസംഗം ജൂനിയർ വിഭാഗത്തിൽ ലിയാ റോജി പടിഞ്ഞാറേമുറിയിൽ എന്നിവർ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ബൈബിൾ കഥ പറച്ചിൽ ഇൻഫന്റ് വിഭാഗത്തിൽ തെരേസ റോജി പടിഞ്ഞാറേമുറിയിൽ, പ്രസംഗം ഇൻഫന്റ് വിഭാഗത്തിൽ റോസ് കൂനാനിക്കൽ, ലളിതഗാനം സബ് ജൂനിയർ വിഭാഗത്തിൽ മിഷ് പടിഞ്ഞാറേമുറിയിൽ, ബൈബിൾ റീഡിങ് സബ് ജൂനിയർ വിഭാഗത്തിൽ ജോഷൻ ആലഞ്ചേരിൽ, പ്രസംഗം ജൂനിയർ വിഭാഗത്തിൽ ലിയാ റോജി പടിഞ്ഞാറേമുറിയിൽ, മിഷൻ ക്വിസ് ജൂനിയർ വിഭാഗത്തിൽ ജിലു കിണറ്റോലിക്കൽ, ലളിതഗാനം സീനിയർ വിഭാഗത്തിൽ ജോഷ് ഷോജി പടിഞ്ഞാറേമുറിയിൽ, കഥാ പ്രസംഗം സീനിയർ വിഭാഗത്തിൽ അനു പതിപ്പള്ളിൽ, മിഷൻ ക്വിസ് സൂപ്പർ ജോർജ് സാവിയോ പറമ്പുകാട്ടിൽ, എന്നിവർ എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
രചനാ മത്സരത്തിൽ സൂപ്പർ സീനിയർ വിഭാഗം ഉപന്യാസത്തിൽ ജിനോ ജോസ് തോളത്തിൽ (ഫസ്റ്റ് എ ഗ്രേഡ്), സീനിയർ വിഭാഗം ഉപന്യാസത്തിൽ ജോഷ് ഷോജി പടിഞ്ഞാറേമുറിയിൽ (ഫസ്റ്റ് എ ഗ്രേഡ്), സീനിയർ വിഭാഗം ചെറുകഥയ്ക്ക് റോസാ ഗണപതിപ്ലാക്കൽ (സെക്കന്റ് എ ഗ്രേഡ്) ജൂനിയർ വിഭാഗം കവിതയ്ക്ക് മിഷ് പടിഞ്ഞാറേമുറിയിൽ (സെക്കന്റ് എ ഗ്രേഡ്), ജൂനിയർ വിഭാഗം ഉപന്യാസത്തിൽ ലിയാ റോജി പടിഞ്ഞാറേമുറിയിൽ (സെക്കന്റ് എ ഗ്രേഡ്), എന്നിങ്ങനെ കരസ്ഥമാക്കി.
കൂടാതെ പങ്കെടുത്ത ഇനങ്ങളിലെല്ലാം കുട്ടികൾ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി. മികവു പുലർത്തിയ കുട്ടികൾക്കും അദ്ധ്യാപകർക്കും വികാരി ഫാ. തോമസ് വാലുമ്മേൽ മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. കുട്ടികളെയും അദ്ധ്യാപകരെയും ഹെഡ്മാസ്റ്റർ സാബു മണിക്കൊമ്പേൽ അഭിനന്ദിച്ചു.