Pala News

പാലാ സെന്റ് തോമസ് കോളേജിലെ എൻ സി സി നാവിക വിഭാഗത്തിന്റെ നേതൃത്വത്തിൽ മിനി മാരത്തൺ സംഘടിപ്പിച്ചു

പാലാ: സെന്റ് തോമസ് കോളേജിലെ എൻ. സി. സി. നാവിക വിഭാഗത്തിന്റെ നേതൃത്വത്തിൽ മിനി മാരത്തൺ സംഘടിപ്പിച്ചു. പ്രമേഹം മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി സമൂഹത്തെ ബോധവൽക്കരിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

പാലാ മരിയൻ മെഡിക്കൽ സെന്ററിലെ ഡയറ്റീഷ്യൻ ശ്രീമതി രാഖി ജോസഫ് പ്രമേഹത്തിന്റെ കാരണങ്ങളും അവയെ ചെറുക്കുവാൻ നല്ല ഭക്ഷ്യ വ്യായാമ ജീവിതശൈലി കൊണ്ടുള്ള ഗുണങ്ങളെപ്പറ്റിയും അവബോധം നൽകി സംസാരിച്ചു. പുതു തലമുറയെ ശരീര വ്യായാമത്തിന്റെ കുറവ് എങ്ങനെ ബാധിക്കുന്നു എന്നതിനെ ചൂണ്ടിക്കാട്ടി സംസാരിച്ച സെന്റ് തോമസ് കോളേജ് പ്രിൻസിപ്പാൾ റെവ. ഡോ. ജെയിംസ് ജോൺ അവറുകൾ മിനി മാരത്തൺ ‘ഫ്ലാഗ് ഓഫ്‌’ ചെയ്തു.

കോളേജിൽ നിന്ന് ആരംഭിച്ച കൂട്ട ഓട്ടം പാലാ പോലീസിന്റെ സഹകരണത്തോടെ മുനിസിപ്പൽ സ്റ്റേഡിയം വഴി തിരികെ കോളേജിൽ എത്തിച്ചേർന്നത്തോടെ സമാപ്പിച്ചു. കേഡറ്റ് ക്യാപ്റ്റൻ ശ്രീജിത്ത് വി, പെറ്റി ഓഫീസർ കേഡറ്റുമാരായ അഭിജിത്ത് പി അനിൽ,നിഖിൽ ജോഷി, വിശാൽ കൃഷ്ണ കേഡറ്റുകളായ നിബിൻ ബേബി , അജയ് ദിലീപ് ജാഥവ് , എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.