
ജില്ലാ പഞ്ചായത്ത് പട്ടികജാതി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ച് പൂഞ്ഞാർ ഡിവിഷനിലെ വിവിധ പ്രാദേശങ്ങളിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം അഡ്വ.ഷോൺ ജോർജ് നിർവ്വഹിച്ചു.
അംബേദ്കർ കോളനി, നെടിയപാല കോളനി, തണ്ണിനാൽ, നാഗപ്പാറ, കോലാനിത്തോട്ടം, ഞാറക്കൽ എന്നിവിടങ്ങളിലാണ് മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. ഇതോടെ രണ്ട് ഘട്ടങ്ങളിലായി പൂഞ്ഞാർ ഡിവിഷനിൽ18 മിനിമാസ്റ്റ് ലൈറ്റുകളുടെ നിർമ്മാണം പൂർത്തീകരിച്ചു.
വിവിധ സ്‌ഥലങ്ങളിൽ നടന്ന ചടങ്ങുകളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് സി വടക്കേൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിറിൽ റോയ്, ജോസ് കാവുങ്കാട്ട്,ജെയിംസ് മാമൻ,എ.സി. രമേഷ്, തിടനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് വടകര, പി വി വർഗീസ് പുല്ലാട്ട് തുടങ്ങിയവർ പങ്കെടുത്തു.