മീനച്ചില്‍ ആറ്റില്‍ നിന്ന് വാരിക്കൂട്ടിയ നൂറോളം ചാക്ക് അനധികൃത മണല്‍ പിടികൂടി

പാലാ: മീനച്ചില്‍ ആറ്റില്‍ നിന്ന് അനധികൃതമായി വാരിക്കൂട്ടിയ നൂറോളം ചാക്ക് മണല്‍ പൂവരണി വില്ലേജ് ഓഫീസര്‍ മജോഷ് മൈക്കിളിന്റെ നേതൃത്വത്തില്‍ പിടികൂടി.

ഇടമറ്റം കൂറ്റനാല്‍ കടവ് ഭാഗത്തു ഇന്നലെ നടത്തിയ പരിശോധനയിലാണ് മണല്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മണല്‍ നിര്‍മിതി കേന്ദ്രക്കു കൈമാറി.

Advertisements

പരിശോധനയില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ അനീഷ്, ആന്റണി, പദ്മരാജന്‍ എന്നീ റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

You May Also Like

Leave a Reply