കോട്ടയം: മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയുടെ സിന്ഡിക്കേറ്റിലേക്കു എം.എല്‍.എ മാരുടെ പ്രതിനിധി ആയി അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എ യെ നാമനിര്‍ദേശം ചെയ്തു സര്‍ക്കാര്‍ ഉത്തരവായി.
ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്കു നല്‍കി . അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എ വളരെ ചെറുപ്പത്തിലേ തന്നെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ ആണ് രാഷ്ട്രീയ രംഗത്തേക്ക് കാല്‍വെക്കുന്നത്.
കെഎസ്‌സി എം യൂണിറ്റ് പ്രസിഡണ്ട്, ജില്ലാ സെക്രട്ടറി ,ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട്, കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എസ് എഫ് ഇ വൈസ് ചെയര്‍മാന്‍ കേരള മെറ്റല്‍ ഇന്‍ഡസ്ട്രീസ് ബോര്‍ഡ് മെമ്പര്‍ സംസ്ഥാന ലീഗല്‍ അതോറിറ്റി സര്‍വീസ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗം.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19