അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ വെച്ച് നടന്ന എംജി സർവകലാശാല ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ എറണാകുളം മഹാരാജാസ് കോളേജ് ചാമ്പ്യന്മാരായി.
എറണാകുളം സെന്റ് ആൽബർട്സ് കോളേജ് രണ്ടാം സ്ഥാനവും,മൂലമറ്റം സെന്റ് ജോസഫ് കോളേജ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. മഹാരാജാസ് കോളേജിലെ ശ്യാംജിത്ത് ഇ. എസിനെ മിസ്റ്റർ എംജി യൂണിവേഴ്സിറ്റി ആയി തെരഞ്ഞെടുത്തു.
സമാപന ചടങ്ങിൽ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
അരുവിത്തുറ സെന്റ്. ജോർജ് കോളേജ് പ്രിൻസിപ്പൽ റെജി വർഗീസ് മേക്കാടൻ,ബർസാർ ഫാദർ ജോർജ് പുല്ലുകാലായിൽ, ഡോ.വിയാനി ചാർളി, ബേബി പ്ലാക്കൂട്ടം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19