രാമപുരം : 2023 എം ജി യൂണിവേഴ്സിറ്റി ബയോടെക്നോളജി ബിരുദ പരീക്ഷയിൽ രാമപുരം മാർ ആഗസ്‌തീനോസ് കോളേജ് 4 റാങ്കുകൾ കരസ്ഥമാക്കി. ബി എസ് സി ബയോടെക്നോളജിയിൽ ആദ്യ 10 റാങ്കുകളിൽ 4 റാങ്കുകളും മാർ ആഗസ്‌തീനോസ് കോളജ് വിദ്യാർത്ഥികൾ നേടി.
റിയ കെ റോയ് രണ്ടാം റാങ്ക്, അന്നാ ജോണി ആറാം റാങ്ക്, നേഹ സനോജ് ഏഴാം റാങ്ക്, ഗിൽനമോൾ ജിജി എട്ടാം റാങ്ക് എന്നിവരാണ് റാങ്ക് ജേതാക്കൾ.

കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ് , അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ്, ഡിപ്പാർട്ടമെന്റ് മേധാവി ഡോ. സജേഷ്‌കുമാർ പി റ്റി എ പ്രസിഡന്റ് ജിമ്മി ആലനോലിക്കൽ തുടങ്ങിയവർ റാങ്ക് ജേതാക്കളെ അഭിനന്ദിച്ചു.