മേവട :അന്താരാഷ്ട്ര യോഗദിനതോടനുബന്ധിച്ച് മേവട ഗവൺമെന്റ് എൽ പി സ്കൂളിൽ യോഗാദിനം ആചരിച്ചു. യോഗാചാര്യൻശ്രീ. കെ .പി സുരേഷ് കുട്ടികൾക്ക് യോഗാ ക്ലാസുകൾ പരിചയപ്പെടുത്തി.
മനസിനെയും ശരീരത്തെയും ആരോഗ്യത്തോടെ നിലനിർത്തുന്നതിനുള്ള യോഗഭ്യാസങ്ങൾ പരിശീലിപ്പിച്ചു. ഏഷ്യാനെറ്റ് കോമഡിസ്റ്റാർസ് തരാം ശ്രീ.സന്തോഷ് മേവട പരിശീലന ക്ലാസ്സിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലീന മാത്യു, അധ്യാപികമാരായ ശ്രീമതി ഷെറിൻ ജോസഫ്, ശ്രീമതി ജൂലിറ്റ് മാത്യു, ശ്രീമതി ഗായത്രി എസ് എന്നിവരും യോഗാ ക്ലാസ്സിൽ പങ്കെടുത്തു.