Erattupetta News

എം ഇ എസ് കോളജിൽ പരിശീലന പരിപാടി നടത്തി

ഈരാറ്റുപേട്ട: മികച്ച രീതിയിൽ കരിക്കുലം വൈറ്റ തയറാക്കാനും ഫലപ്രദമായി ഇൻറർവ്യൂവിൽ പങ്കെടുക്കാനും ഈരാറ്റുപേട്ട എം ഇ.എസ് കോളജിൽ നിന്ന് ഈ അദ്ധ്യയന വർഷം ബിരുദ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് ഏക ദിന പരിശീലനം നൽകി.

കൊണ്ടോട്ടി EMEA കോളജിലെ അദ്ധ്യാപകനായ റ്റി കെ അൽത്താഫ് പരിശീലകനായി. കൊണ്ടോട്ടി EMEA കോളജിൽ ബി വോക് കോഴ്സുകളുടെ ഹെഡും ഡയറക്ടറുമാണ് ടി.കെ അൽത്താഫ്. പ്രിൻസിപ്പൽ പ്രഫഎ.എംറഷീദ് പരിപാടി ഉദ്ഘാടനം ചെയ്തു. റെജിമനോജ്, ഡൈമിഎബ്രഹാം എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.