എംഇഎസ് കോളേജ് ഈരാറ്റുപേട്ടയുടെ ആഭിമുഖ്യത്തിൽകോട്ടയം റിക്രൂട്ട്മെൻറ് ഹബ്ബ്-ന്റെ സഹകരണത്തോടെ മെയ് ആറാം തീയതി ശനിയാഴ്ച്ച രാവിലെ 10.00 മണി മുതൽ കോളജ് കാമ്പസിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു.
പത്താം ക്ലാസ് , പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് വേണ്ടി വിവിധ ഒഴിവുകളാണ് ഉള്ളത്. കേരളത്തിലെ ഐടി, ഓട്ടോമൊബൈൽ, മെഡിക്കൽ ബാങ്കിങ്, മേഖലകളിൽ നിന്നുള്ള 20 കമ്പനികളാണ് പങ്കെടുക്കുന്നത്.

തിടനാട് പഞ്ചായത്ത് പ്രസിഡൻറ് വിജിജോർജ്തൊഴിൽമേള ഉദ്ഘാടനം ചെയ്യും. തൊഴിൽ മേളയിൽ പങ്കെടുക്കുന്നവർക്കായി വിവിധ സമയങ്ങളിൽ ഈരാറ്റുപേട്ട കെ.എസ്ആർടി.സിക്കു മുന്നിൽ നിന്ന് കോളജിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
തൊഴിൽമേളക്കായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രിൻസിപ്പൽ പ്രഫഎ എംറഷീദ് അറിയിച്ചു. തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പം നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് സൗജന്യമായി രജിസ്റ്റർ ചെയ്യുക.