Erattupetta News

ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: എം.ഇ എസ് കോളജിൽ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. സംസ്ഥാനസർക്കാരിന്റെ നിർദ്ദേശപ്രകാരം എം.ഇ എസ് കോളജിൽ വിദ്യാർത്ഥികളും ജീവനക്കാരും പങ്കെടുത്ത മനുഷ്യച്ചങ്ങല പ്രിൽസിപ്പൽ പ്രഫ . എ എം റഷീദ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു . വൈസ് പ്രിൻസിപ്പൽ യാസിർ പാറയിൽ സ്വാഗതം പറഞ്ഞു. അമൽ സി മോഹൻ ,ടോബിൻസ് , ആദിത്യ പ്രസാദ് എന്നീവിദ്യാർത്ഥികൾ സംസാരിച്ചു. മാനേജ്മെൻറ് സ്റ്റഡീഡ് വിഭാഗം അധ്യക്ഷൻ ഹലീൽമുഹമ്മദ് നന്ദി പറഞ്ഞു .

Leave a Reply

Your email address will not be published.