അരുവിത്തുറ: ഗുരുദര്‍ശന സാഫല്യത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യന്‍ അരുവിത്തുറ സെന്റ് ജോര്‍ജസ്സ് കോളേജിലെ വിജയദിനാഘോഷം ഉദ്ഘാടനം ചെയ്തു.
പാലാ സെന്റ് തോമസ് കോളേജിലെ തന്റെ ഇംഗീഷ് അധ്യാപകന്‍ റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പിലിനെ വീണ്ടും നേരില്‍ കാണുന്നതിനും വേദി പങ്കിടുന്നതിനും കഴിഞ്ഞത് ഗുരുസാഫല്യമായി കരുതുകയാണെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
തികഞ്ഞ ശാന്തശീലനും സൗമ്യനുമായിരുന്ന പാലക്കാപറമ്പിലച്ചനെ വിദ്യാര്‍ത്ഥികള്‍ ഏറെ സ്‌നേച്ചിരുന്നു. പാലാ സെന്റ് തോമസ്സ് കോളേജിലെ കലാലയ ജീവിതമാണ് തന്നിലെ നേതാവിനെ വളര്‍ത്തിയെടുത്തത്.
വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തന കാലത്ത് നിരവധി തവണ സന്ദര്‍ശിച്ചിട്ടുള്ള അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജ് ഇന്ന് ഒരു മികവിന്റെ കേന്ദ്രമായി മാറി കഴിഞ്ഞെന്നും അദ്ധേഹം പറഞ്ഞു.
അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജില്‍ നടന്ന മെറിറ്റ് ഡേ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കോളേജ് മനേജര്‍ വെരി.റവ. ഡോ. അഗസ്റ്റ്യന്‍ പാലക്കപറമ്പില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കലാലയത്തില്‍ സജീവമായിരുന്ന പഴയ വോളിബോള്‍ താരം കൂടിയായിരുന്ന റോഷി അഗസ്റ്റിനെ അദ്ധേഹവും ഓര്‍മ്മിച്ചെടുത്തു.
ചടങ്ങില്‍ മഹാത്മ ഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ഈ വര്‍ഷം റാങ്ക് നേടിയ 30 വിദ്യാര്‍ത്ഥികളേയും എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ വിദ്യാര്‍ത്ഥികളേയും ഈ വര്‍ഷത്തെ സിവില്‍ സര്‍വ്വീസ്സ് പരീക്ഷയില്‍ 293-ാം റാങ്ക് നേടിയ റെക്സ്സ് ബേബി ചെങ്ങഴശ്ശേരിയേയും ഈ വര്‍ഷം കോളേജില്‍ നിന്നും പി.എച്ച്.ഡി. അവാര്‍ഡുകള്‍ നേടിയ ഡോ. ജിലു അനി ജോണിനേയും ഡോ. അനു തോമസ്സിനേയും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
പൂഞ്ഞാര്‍ എം.എല്‍.എ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വിജയികള്‍ക്ക് എം.എല്‍.എ. പ്രതിഭാ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റെജി വര്‍ഗ്ഗീസ്സ് മേക്കാടന്‍, ബര്‍സാറും കോഴ്‌സ് കോര്‍ഡിനേറ്ററുമായ റവ. ഫാ. ജോര്‍ജ് പുല്ലുകാലായില്‍, ഡോ. സുമേഷ് ജോര്‍ജ് എന്നിവരും സംസാരിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19