പാലാ കൊട്ടാരമറ്റത്ത് അലഞ്ഞു തിരിഞ്ഞ് അന്യസംസ്ഥാനക്കാരി, സുരക്ഷിത കേന്ദ്രത്തിലാക്കി പോലീസ്

പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡു പരിസരത്ത് തെരുവില്‍ അലഞ്ഞു നടന്ന അന്യസംസ്ഥാനക്കാരിയെ പാലാ പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനസിക അസ്വാസ്ഥ്യമുള്ള വ്യക്തിയാണ് സ്ത്രീയെന്ന് പോലീസ് വെളിപ്പെടുത്തി.

അന്യ സംസ്ഥാനക്കാരി അലഞ്ഞുതിരിയുന്നതു കണ്ട ജനങ്ങള്‍ പരിഭ്രാന്തരായിരുന്നു. എവിടെ നിന്നെത്തിയതാണെന്ന് അറിയാത്തതും ആശങ്ക വര്‍ധിപ്പിച്ചു. പാലാ സിഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇവരെ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആശുപത്രിയിലേക്കു മാറ്റി.

ആംബുലന്‍സില്‍ കയറാന്‍ കൂട്ടാക്കാത്ത ഇവര്‍ തന്നെ പിടിക്കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു. പാടുപെട്ടാണ് യുവതിയെ പിടിച്ച് ആംബുലന്‍സിലെത്തിച്ചത്.

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ കരുതലുകളോടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. ചോദ്യങ്ങള്‍ക്കെല്ലാം വ്യത്യസ്ത മറുപടിയാണ് ഇവര്‍ നല്‍കുന്നതെന്നു സിഐ അനൂപ് പറഞ്ഞു.

Leave a Reply

%d bloggers like this: