മലയോര മേഖലയുടെ വികസനത്തിന് തോമസ് ചാഴികാടൻ എംപിയുടെ പങ്ക് നിസ്തുലം

Estimated read time 0 min read

കോട്ടയം ജില്ലയുടെ ഹൈറേഞ്ച് മേഖലയായ മേലുകാവ് ഉൾപ്പെടെയുള്ള പഞ്ചായത്തുകളുടെ വികസനത്തിൽ തോമസ് ചാഴികാടൻ എംപിയുടെ പ്രവർത്തനം വളരെ വിലപ്പെട്ടതാണെന്ന് ഇടതുപക്ഷ ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു വിലയിരുത്തി.

മേലുകാവ് പഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.എംപി ഫണ്ട് പൂർണ്ണമായും വിനിയോഗിച്ചത് മാത്രമല്ല, പ്രധാനമന്ത്രി സടക്ക് യോജന പദ്ധതിയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ റോഡ് വികസിപ്പിച്ചത് തോമസ് ചാഴികാടനാണ്.

ആരോഗ്യ, വിദ്യാഭ്യാസ രംഗത്തും, ഭിന്നശേഷി സഹായരംഗത്തും സമാനതകൾ ഇല്ലാത്ത സേവനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. രാഷ്ട്രീയ രംഗത്ത് വ്യതിയാനം ഇല്ലാത്ത രീതിയിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്, നിൽക്കുന്ന പാർട്ടിയിൽ ഉറച്ചുനിൽക്കുകയും ഒരു ചിഹ്നത്തിൽ ഒരു പാർട്ടിയിൽ തന്നെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന രാഷ്ട്രീയ സദാചാരവും പാലിക്കുന്നതിൽ അദ്ദേഹം മികവ് പുലർത്തി.

രാഷ്ട്രീയ പ്രവർത്തനവും, വികസന പ്രവർത്തനവും പൊതുജന നന്മയ്ക്കായി സമർപ്പിച്ച ജനപ്രതിനിധിയാണ് തോമസ് ചാഴികാടനെ ന്നും ലോപ്പസ് മാത്യു പറഞ്ഞു.സിപിഐ ലോക്കൽ സെക്രട്ടറി റ്റി സി ഷാജി അധ്യക്ഷത വഹിച്ചു.

സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ്ജ്,സിപിഎം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, സിപിഐ ജില്ലാ കൗൺസിൽ അംഗം സുനിൽ, സിപിഎം ലോക്കൽ സെക്രട്ടറി അനൂപ്കുമാർ, കേരള കോൺഗ്രസ് ജില്ലാ ട്രഷറർ മാത്തുക്കുട്ടി കുഴിഞ്ഞാലിൽ ടിറ്റോ തെക്കേൽ,സഹകരണ ബാങ്ക് പ്രസിഡന്റ് ജെറ്റോ,സണ്ണി വടക്കേമുളഞ്ഞനാൽ പഞ്ചായത്ത് അംഗം അനുരാഗ് പാണ്ടിക്കാട് തുടങ്ങിയവർ സംസാരിച്ചു.

You May Also Like

More From Author

+ There are no comments

Add yours