അക്കാദമിക് മേഖലയിലെ സ്തുത്യര്‍ഹ സേവനങ്ങള്‍ക്കും ഭരണ മികവിനും മേലുകാവ് ഹെന്റി ബേക്കര്‍ കോളേജിന് കടഛ സര്ട്ടിഫിക്കേഷന് ലഭിച്ചു.
ഭരണ സംവിധാനത്തിലെ ഗുണനിലവാരം, സുതാര്യത,ഫയലിംഗ് സമ്പ്രദായം, ഓഫീസ് ഓട്ടോമേഷന്‍, വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ അറ്റന്‍ഡന്‍സ്, ഡിജിറ്റല്‍ ലൈബ്രറി, സ്റ്റാഫിന്റെ പരിശീലനം, ഗ്രീന്‍ ക്യാമ്പസ്, കലാലയത്തിന്റെ സാമൂഹിക ഉത്തരവാദിത്വം, സദ്ഭരണം എന്നീ മേഖലകളെ പരിഗണിച്ചാണ് അന്താരാഷ്ട്ര സര്ട്ടിഫിക്കേഷന് കോളേജ് അര്‍ഹമായത്.
കഴിഞ്ഞ നാല് പതിറ്റാണ്ടത്തെ കലാലയത്തിന്റെ നാനാവിധത്തിലുള്ള സേവനപ്രവര്‍ത്തനങ്ങള്‍ക്കുള്ള അര്‍ഹമായ അംഗീകാരമാണ് ഇതെന്ന് പ്രിന്‍സിപ്പാള്‍ ഡോ. ഗിരീഷ്കുമാര്‍ ജി.എസ് അറിയിച്ചു. മാനേജര്‍ ബിഷപ്പ് വി.എസ്. ഫ്രാന്‍സിസ്, ഗവേണിംഗ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ അഭിനന്ദിച്ചു.
പാലാ വാര്‍ത്ത അപ്ഡേറ്റുകള് മൊബൈലില്‍ ലഭിക്കുന്നതിന് വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page