ശുചിത്വ മേലുകാവ് സുന്ദര മേലുകാവ് എന്ന സ്വപ്നം സാക്ഷാത്കരിക്കുവാന്‍ മേലുകാവ് ഗ്രാമപഞ്ചായത്ത് വിവിധ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നു.
ഭരണ സമിതിയുടെ മേല്‍നോട്ടത്തില്‍ ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാനുള്ള ശ്രമങ്ങള്‍ (അജൈവ മാലിന്യ ശേഖരണം) നടന്നു വരുന്നു. പഞ്ചായത്തിലെ വാര്‍ഡ്തല വാട്ട്‌സ് ആപ് ഗ്രൂപ്പുകള്‍ വഴിയും, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ എന്നിവ വഴിയും ബോധവത്കരണം നടത്തുകയാണ് ആദ്യ പടി.
വിവിധ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കൊപ്പം ശുചിത്വ മാലിന്യ സംസ്‌കരണം കുട്ടികളിലൂടെ, ഒരു തൈ നടാം നല്ല നാളേക്കു വേണ്ടി എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും.
ആയതിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം സെന്റ് തോമസ് യു പി സ്‌കൂള്‍ മേലുകാവില്‍ 18/2/2021 തീയതി വൈകുന്നേരം 5ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷന്‍ ശ്രീ അനുരാഗ് കെ ആര്‍ ന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈന്‍ ആയി ചേരുന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ റ്റി.ജെ. ബെഞ്ചമിന്‍ നിര്‍വ്വഹിക്കും.
യോഗത്തില്‍ ജില്ലാ ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ശ്രീ ഫിലിപ് ജോസഫ്, ജില്ലാ ഹരിതകേരള മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ശ്രീ പി രമേശ് എന്നിവര്‍ വിഷയ അവതണം നടത്തും.
കേരള സര്‍ക്കാരിന്റെ ഹരിത കേരളം മിഷന്‍,ശുചിത്വമിഷന്‍ എന്നിവയുടെ സഹകരണത്തോടെ ആകും പരിപാടികള്‍ സംഘടിപ്പിക്കുക. തുടര്‍ന്ന് മറ്റു സ്‌കൂളുകളിലേക്കും മെമ്പര്‍ മാരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഹരിത ക്യാമ്പയിനിലൂടെ ഹരിത കര്‍മ്മസേനയുടെ വാതില്‍പ്പടി ശേഖരണം നൂറു ശതമാനം ആക്കുവാനാണ് ശ്രമം.
നിലവില്‍ പഞ്ചായത്തിലെ 717 വീടുകളില്‍ ജൈവ മാലിന്യ സംസ്‌കരണത്തിനായി ബക്കറ്റ് കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവ വിതരണം ചെയ്തിട്ടുണ്ട്, ബാക്കി വീടുകളിലും തുടര്‍ വര്‍ഷങ്ങളില്‍ മാലിന്യ സംസ്‌കരണത്തിനായി ആവശ്യക്കാര്‍ക്ക് കമ്പോസ്റ്റിങ്ങ് സംവിധാനം, സോക്പിറ്റ്, ജല സംരക്ഷണത്തിനായി കിണര്‍ റീച്ചാര്‍ജ്ജിങ്ങ് എന്നീ സംവിധാനങ്ങള്‍ ശുചിത്വമിഷനും മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരവും ചെയ്തു കൊടുക്കുന്നുണ്ട്.
ഹരിത കര്‍മ്മ സേനയുടെ ചിട്ടയായ പ്രവര്‍ത്തനം ഏകോപിക്കുന്നതിന്റെ ഭാഗമായി അജൈവ മാലിന്യശേഖരണ കലണ്ടര്‍ ഓരോ വീടുകളിലും എത്തിച്ചു നല്‍കിയിട്ടുണ്ട്. അതനുസരിച്ച് ഈ മാസം 16, 17 തീയതികളില്‍ ചില്ല്/ കുപ്പി ശേഖരണം നടക്കുന്നതാണ്.
പ്രസിഡന്റിന്റെ നേതൃത്വത്തില്‍ 13 വാര്‍ഡിലേയും മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി, ഈരാറ്റുപേട്ട ബ്ലോക്ക് ജിഇഒ, വിഇഒ മാര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ഹരിത കേരള മിഷന്‍ കോഓര്‍ഡിനേറ്റര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനാണ് മേലുകാവ് എന്ന ഹരിത ഗ്രാമത്തിന്റെ ശ്രമം.
വരും തലമുറക്കായ് നമുക്ക് നാടിനെ ഒരുക്കാം – എന്റെ മേലുകാവ് സുന്ദര മേലുകാവ്!!!
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19