പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി.

മേലുകാവ്: മേലുകാവില്‍ ബിഎംഎസ്, ബിജെപി പ്രവര്‍ത്തകരായ സജി മാധവന്‍, സതീഷ്, ബി.ജെ പി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത്, സെക്രട്ടറി ജോബി, കൂടാതെ പത്തോളം ബീഎംഎസ് പ്രവര്‍ത്തകരെയും ആക്രമിച്ച കേസിലെ പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

സിപിഎം മേലുകാവ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അനൂപും നാല്‍പതോളം സിഐടിയു പ്രവര്‍ത്തകരും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് ബിജെപി ആരോപിച്ചു.

ബി.ജെ.പി കോടയം ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം എന്‍. ഹരി, ജില്ലാ സെക്രട്ടറി വി.സി. അജി, പാലാ മണ്ഡലം പ്രസിഡന്റ് ജി. രണ്‍ജിത്ത്, പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് കെ.ബി. മധു, ജനറല്‍ സെക്രട്ടറിമാരായ അഭിലാഷ്, ദീപു, പാലാ മണ്ഡലം വൈസ് പ്രസിഡന്റ് സജീവ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സോബിന്‍ ലാല്‍, വൈസ് പ്രസിഡന്റ് ബിനു, കോട്ടയം സെക്രട്ടറി അരവിന്ദ് ശങ്കര്‍, ബിഎംഎസ് ഈരാറ്റുപേട്ട മേഖലാ സെക്രട്ടറി ജോസ് ജോര്‍ജ്ജ്, ഈരാറ്റുപേട്ട മുനിസിപ്പല്‍ പ്രസിഡന്റ് ബിന്‍സ്, ബി.ജെ.പി. മേലുകാവ് പഞ്ചായത്ത് സെക്രട്ടറി അരുണ്‍ ദേവ്, യുവമോര്‍ച്ച പാലാ മണ്ഡലം പ്രസിഡന്റ് അരുണ്‍ സി.മോഹന്‍ തുടങ്ങിയവര്‍ ഗുരുതരമായി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: