പാണ്ടിയാന്‍ മാവില്‍ ചരക്കു ലോറി തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

ഈരാറ്റുപേട്ട-തൊടുപുഴ റൂട്ടില്‍ മേലുകാവിനടുത്തു പാണ്ടിയാന്‍ മാവില്‍ ചരക്കു ലോറി തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ആലുവ സ്വദേശികളാണ് ഇവര്‍. വ്യാഴാഴ്ച പുലര്‍ച്ചെ ഏകദേശം ഒന്നരയോടെയായിരുന്നു അപകടമെന്ന് മേലുകാവ് പോലീസ് അറിയിച്ചു.

പറവൂരില്‍ നിന്നും കുമളിയിലേക്ക് ബെഡ്, കസേര, മേശ തുടങ്ങിയ ഫര്‍ണിച്ചറുമായി വന്ന ലോറിയാണ് മറിഞ്ഞത്. പാണ്ടിയാന്‍ മാവിലെ ഇറക്കം ഇറങ്ങി വന്ന ലോറി കൊടുംവളവില്‍ അപകടത്തില്‍ പെടുകയായിരുന്നു.

ലോറിയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ക്കു നാശനഷ്ടമുണ്ടായി. വളവിനു താഴെ താമസിച്ചിരുന്ന വീട്ടുകാര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്.

ഇവിടെ അപകടം തുടര്‍ക്കഥയാണെന്നും റോഡിനു വീതീയില്ലാത്തതും കൊടുംവളവും മൂലമാണ് അപകടമുണ്ടാകുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടത്തില്‍ റോഡിലെ ബാരിക്കേഡും നശിച്ചിട്ടുണ്ട്. വാഹനത്തിനും സാരമായ കേടുപാടുണ്ട്.

join group new

You May Also Like

Leave a Reply