മേലമ്പാറയില്‍ ബൈക്കപകടത്തില്‍ യുവാവിനു പരിക്ക്

മേലമ്പാറ: മേലമ്പാറ ബിവറേജസ് കോര്‍പ്പറേഷനു മുന്നിലുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവിനു പരിക്ക്. തലയ്ക്കും തോളിനും കാലിനുമാണ് പരിക്ക്. പരിക്ക് സാരമുള്ളതല്ല. ഈരാറ്റുപേട്ട അരുവിത്തുറ സ്വദേശി സുബിനാണ് പരിക്കേറ്റത്.

രാത്രി 10 മണിയോടെയായിരുന്നു അപകടം. ഓട്ടോ തട്ടിയിട്ടതാണെന്ന് ബൈക്ക് യാത്രികന്‍ പറഞ്ഞു. ഓട്ടോ നിര്‍ത്താതെ പോവുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.

അവിടെ എത്തിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി. യുവാവ് ഫോണ്‍ വിളിച്ചതനുസരിച്ച് യുവാവിന്റെ സുഹൃത്ത് എത്തി ഇയാളെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

You May Also Like

Leave a Reply