Erattupetta News

ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ മൈലാഞ്ചിയിടൽ മത്സരം നടത്തി

ഈരാറ്റുപേട്ട: ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി ഈരാറ്റുപേട്ട എം.ഇ.എസ് കോളജിൽ വുമൺസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥിനികളുടെ ഭാവനയും കലാവിരുതും ചേർന്നപ്പോൾ കൈകളിൽ മൊഞ്ചുള്ള ഡിസൈനുകൾ വിരിഞ്ഞു.

കോളജിലെ വിവിധ ഡിപ്പാർട്ട്മെൻ്റുകളിലെ വിദ്യാർത്ഥിനികൾ പങ്കെടുത്ത മത്സരത്തിൽ നെഹ് ന ഫാത്തിമ – അലീന നാസർ ടീം ഒന്നാം സ്ഥാനവും , ഫെമിന അഷ്റഫ് – ഫസ്ന ബഷീർ ടീം രണ്ടാം സ്ഥാനവും , ജസ്ന എ. വി – രമ്യ രാജേഷ് ടീം മൂന്നാം സ്ഥാനവും നേടി. വുമൺസ് ഫോറം കോഓഡിനേറ്റർ തസ്നി നൗഷാദ് പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.