General News

ലയൺസ് ക്ലബ് മാഞ്ഞൂരിൻ്റെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടന്നു

ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 ബിയുടെ യുവജന ശാക്തീകരണ പരിപാടിയുടെ ഭാഗമായി എസ് എച്ച് മെഡിക്കൽന്റെ സഹായത്തോട് കൂടി ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരുമായി സഹകരിച്ച്, കൂടല്ലൂർ സെന്റ്. ജോസഫ് ഇടവക SMYM,AKCC കൂടല്ലൂർ യൂണിറ്റ് സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് ബോധവൽക്കരണ ക്ലാസും കൂടല്ലൂർ സെൻ്റ്. ജോസഫ് ചർച്ച് പാരിഷ് ഹാളിൽ നടന്നു.

200 ഓളം ആളുകൾ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് മെമ്പർ ടീന മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു.

സിസ്റ്റർ കാതറിൻ ഡയറക്ടർ ഓഫ് എസ് എച്ച് മെഡിക്കൽ, സിബി മാത്യു പ്ലത്തോട്ടം ലയൺസ് ക്ലബ് ജില്ലാ സെക്രട്ടറി, ജോമോൻ. പി . കുര്യാക്കോസ് സോൺ ചെയർമാൻ എന്നിവർ പ്രസംഗിച്ചു. കോട്ടയം എസ് എച്ച് മെഡിക്കൽ ഡോ.അനു എൻ ജോസഫ് ക്ലാസ്സ് നയിച്ചു.

Leave a Reply

Your email address will not be published.