ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയും, തൊടുപുഴ അൽ-അസ്‌ഹർ മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് നവംബർ 10 (വെള്ളി) രാവിലെ 09:00 മുതൽ വൈകുന്നേരം 04:30 വരെ ഈരാറ്റുപേട്ട പി. റ്റി. എം. എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
ഡയബറ്റോളജി & ജനറൽ മെഡിസിൻ, ഗൈനക്കോളജി, അസ്ഥി രോഗ വിഭാഗം, കുട്ടികളുടെ വിഭാഗം, ത്വക്ക് രോഗ വിഭാഗം, ഇ.എൻ.റ്റി, ഡെന്റെൽ വിഭാഗം, നേത്ര ചികിത്സ തുടങ്ങി വിവിധ ഡിപ്പാർട്‌മെന്റുകളിൽ നിന്നും വിദഗ്ധരായ ഡോക്ടേഴ്സിന്റെ സേവനം ക്യാമ്പിൽ ലഭിക്കും.

ക്യാമ്പിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് തുടർചികിത്സക്കായി അൽ അസ്‌ഹർ പ്രിവിലേജ് കാർഡിലൂടെ ഒരു വർഷത്തേക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ഈ അവസരം പരമാവധി പ്രയോജനപെടുത്തണമെന്ന് നഗര സഭ ചെയർപേഴ്സൺ സുഹറ അബ്ദുൽഖാദർ, വൈസ് ചെയർമാൻ അഡ്വ മുഹമ്മദ് ഇല്യാസ്, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷെഫ്‌ന അമീൻ എന്നിവർ അറിയിച്ചു.
അന്വേഷണങ്ങൾക്ക് ബന്ധപെടുക: 9633769005.