Pala News

ദേശീയ രക്തദാന വാരാചരണത്തിൻ്റെ ഭാഗമായി പാലാ അൽഫോൻസാ കോളേജിൽ മെഗാ രക്തദാന ക്യാമ്പ് നടത്തി

പാലാ: ദേശീയ രക്തദാന വാരാചരണത്തിൻ്റെ ഭാഗമായി പാലാ അൽഫോൻസാ കോളേജിൽ മെഗാ രക്തദാന ക്യാമ്പ് നടത്തി. ജില്ലാ ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും, ലയൺസ് ഇൻ്റർനാഷണൽ യൂത്ത് എംപയർമെൻ്റിൻ്റേയും,അൽഫോൻസാ കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെയും, സുവോളജി ഡിപ്പാർട്ടുമെൻ്റിൻ്റേയും നേതൃത്വത്തിൽ ആണ് ക്യാമ്പ് നടന്നത്.

ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥിനികളിൽ പല വിദ്യാർത്ഥിനികളുടെയും കന്നി രക്തദാനമായിരുന്നു എന്നത് ശ്രദ്ധേയമായി. അൻപതോളം വിദ്യാർത്ഥിനികൾ രക്തം ദാനം ചെയ്തു.കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് പാലാ സബ്ബ് ഇൻസ്പെക്ടർ ഷാജി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ ഡോക്ടർ സി.റെജീനാമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം മുഖ്യ പ്രഭാഷണം നടത്തി. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക് സെക്രട്ടറി സിബി പ്ലാത്തോട്ടം, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മാസ് മീഡിയാ ഓഫിസർ ജോസഫ് മാത്യു, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ ബ്രിജീത്ത്, വൈസ് പ്രിൻസിപ്പാൾമാരായ റവ.ഡോക്ടർ ഷാജി ജോൺ, ഡോക്ടർ സി. മിനിമോൾ മാത്യു, ബർസാർ റവ.ഡോക്ടർ ജോസ് ജോസഫ്, സുവോളജി ഡിപ്പാർട്ട്മെൻ്റ് ഹെഡ് ഡോ.സി.മഞ്ജു എലിസബത്ത് കുരുവിള, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോക്ടർ സിമിമോൾ സെബാസ്റ്റ്യൻ, ഡോക്ടർ മറിയമ്മ മാത്യു, എന്നിവർ ആശംസകൾ അർപ്പിച്ചു.

അരുവിത്തുറ ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ഡോ.കുര്യാച്ചൻ ജോർജ്, ജോജോ പ്ലാത്തോട്ടം, ബ്ലഡ് ഫോറം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ.സുനിൽ തോമസ്, സജി വട്ടക്കാനാൽ, ഷാജി തകിടിയേൽ, എൻ എസ് എസ് വോളണ്ടിയർ സെക്രട്ടറിമാരായ കീർത്തന റജി, ഗൗരി കൃഷ്ണ എസ്, നന്ദന എസ് രാജീവ്, അലീന റ്റോം എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി. കോട്ടയം ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കാണ് ക്യാമ്പിന് നേതൃത്വം നല്കിയത്.

Leave a Reply

Your email address will not be published.