ഈരാറ്റുപേട്ട: എം ഇ എസ് കോളജിൽ ജനു വരി26 ന് നടക്കുന്ന മെഗാ അലൂമിനി മീറ്റ് “മെമ്മോറിയ23 ” നുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പ്രിൻസിപ്പൽ പ്രഫഎ എംറഷീദ്, അലൂമിനി അസോസിയേഷൻ ഭാരവാഹികളായ റിഫാൻ കെ.മനാഫ് , ഷെബിൻ സക്കീർ എന്നിവർ അറിയിച്ചു.
2013-14 അദ്ധ്യയനവർഷം പ്രവർത്തനം തുടങ്ങിയ കോളജിൽ ആദ്യമായാണ് ഇതുവരെ പഠിച്ചിറങ്ങിയ മുഴുവൻ വിദ്യാർത്ഥികളുടെയും ഒരു സംഗമം സംഘടിപ്പിക്കുന്നത്. വിപുലമായ ഒരുക്കങ്ങളാണ് ഇതിനായി നടത്തിയിരിക്കുന്നത്.


ഒരു രജിസ്റ്റേഡ് അലൂമിനി അസോസിയേഷൻ രൂപികരിച്ച ശേഷം ഡിപ്പാർട്ട്മെന്റ് അടിസ്ഥാനത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് പൂർവ്വ വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരെയും കണ്ടെതുകയാണ് ആദ്യം ചെയ്തത്. അദ്ധ്യാപകർ തന്നെ വിദ്യാർത്ഥികളെ അലൂമിനി മീറ്റിലേക്ക് ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങൾ വഴിയും ക്ഷണിച്ചു . ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
നാളെ രാവിലെ പത്ത് മണിക്ക് പൂർവ്വവിദ്യാർത്ഥി സമ്മേളനം ആരംഭിക്കും. കോളജിന്റെ മുൻ ചെയർമാൻ പ്രഫ.എം.കെ ഫരീദ് ഉദ്ഘാടനം ചെയ്യും. മുൻപ്രിൻസിപ്പൽമാരായ പ്രഫ .എം.ജെ മാത്യു, സുനിത സലാം, മുൻ അദ്ധാപകർ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കും. ശേഷം കോട്ടയം അഗോചരം മൂസിക്ക് ബാൻറിന്റെ മ്യൂസിക്കൽ ഫ്യൂഷൻ അരങ്ങേറും.