കോവിഡ്: ആശാ പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും യോഗം ചേർന്നു

ഈരാറ്റുപേട്ട: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈരാറ്റുപേട്ട നഗരസഭയിൽ ആശാ പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും യോഗം ചേർന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും എത്രയും വേഗം ഈ രോഗത്തിൽ നിന്ന് നാടിന് മുക്തി കൈവരിക്കാൻ സാധിക്കട്ടെയെന്നും യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ നഗരസഭ ചെയർപേഴ്സൺ
സുഹ്‌റ അബ്ദുൾ ഖാദർ പറഞ്ഞു.

Advertisements

യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്യാസ് അധ്യക്ഷത വഹിച്ചു.

മുനിസിപ്പൽ സെക്രട്ടറി, കൗൺസിലർമാരായ അനസ് പാറയിൽ, നാസർ വെള്ളൂപറമ്പിൽ, അൻസൽന പരികുട്ടി, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ, ആശ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply