പാലാ: ളാലം ബ്ലോക്ക് പഞ്ചായത്ത് ജനകീയസൂത്രണപദ്ധതിയിൽ പെടുത്തി പാറപ്പള്ളി എൽ പി ജി സ്കൂളിന് അനുവദിച്ച മൂന്നര ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച മീറ്റിംഗ് ഹാളിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവഹിച്ചു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബുവേലി അധ്യക്ഷത വഹിച്ചു.

മീനിച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോയി കുഴിപ്പാല, പഞ്ചായത്ത് മെമ്പർമാരായ ഇന്ദു പ്രകാശ്, നളിനി ശ്രീധരൻ, ഹെഡ്മിസ്ട്രസ് സുമ ബി നായർ, പിടിഎ പ്രസിഡൻ്റ് ജ്യോതിഷ് എസ്, എബിൻ വാട്ടപ്പള്ളിയിൽ, ടോമി വയലിൽ കളപ്പുര എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് മെമ്പർ ഷിബു പൂവേലിയുടെ നിർദ്ദേശാനുസരണമാണ് പദ്ധതിക്കു തുക അനുവദിച്ചത്.