ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ നേട്ടം. ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ നേടിത്തന്നത് മീരാബായ് ചാനുവാണ്. ക്ലീന്‍ ആന്റ് ജെര്‍ക്ക് വിഭാഗത്തില്‍ 115 കിലോഗ്രാം ഉയര്‍ത്തിയാണ് മീരാബായ് ചാനു വെള്ളിത്തിളക്കം സ്വന്തമാക്കിയത്.
അത്യന്തം ആവേശകരമായ പ്രകടനമാണ് മീരാബായ് ചാനു കാഴ്ചവച്ചത്. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരിയാണ് മീരാബായ്.
ക്ലീന്‍ ആന്റ് ജര്‍ക്കില്‍ ലോക റെക്കോര്‍ഡിന് ഉടമയാണ്. ഇക്കുറി മീരാബായ് ചാനുവിന് സ്വര്‍ണം പ്രതീക്ഷിച്ചിരുന്നുവെങ്കിലും വെള്ളിയാണ് മീരബായ് നേടിയത്. ചൈനയുടെ ഷുഹുവിയാണ് ഒന്നാം സ്ഥാനത്ത്.
2000 ഒളിമ്പിക്സില്‍ കര്‍ണം മല്ലേശ്വരി ഇതേ ഇനത്തില്‍ വെങ്കല മെഡല്‍ നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്നത്. സ്നാച്ചില്‍ കൃത്യമായ മേധാവിത്തം ചൈനീസ് താരം നിലനിര്‍ത്തിയതാണ് മീരാബായിയെ വെള്ളിയില്‍ ഒതുക്കിയത്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19