ബിജെപിയുടെ ആരോപണം രാഷ്ട്രീയ പ്രേരിതം, സ്വന്തം വാര്‍ഡില്‍ ജനപിന്തുണ കുറയുന്നതിന്റെ സൂചന: ആരോപണത്തിന് മറുപടിയുമായി മീനച്ചില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി

മീനച്ചില്‍: മീനച്ചില്‍ ഗ്രാമപഞ്ചായത്ത് എം സി എഫ് നിര്‍മാണവുമായി ബന്ധപ്പെട്ട് ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നടത്തുന്ന രാഷ്ട്രീയ ജല്‍പ്പനങ്ങള്‍ മാത്രമാണെന്നും മീനച്ചില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി.

പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും 58,000 രൂപ അടങ്കല്‍ തുകയുള്ള എം സി എഫ് സ്ഥാപിക്കുവാന്‍ പഞ്ചായത്ത് ഭരണസമിതി ഭരണാനുമതി നല്‍കുകയുണ്ടായി. ഇതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തുവാനായി പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ ഒരെണ്ണം സ്ഥാപിക്കുകയും ചെയ്തു.

അതിനു 48,000 രൂപ വില എഴുതി പെയ്‌മെന്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ സ്ഥാപിച്ച അത്രയും വലുപ്പം വാര്‍ഡുകളില്‍ സ്ഥാപിക്കുന്ന എം സി എഫ് കള്‍ക്ക് വേണ്ടയെന്ന് ബിജെപി മെമ്പര്‍മാര്‍ ഉള്‍പ്പെടെ 13 മെമ്പര്‍മാര്‍ ആവശ്യപ്പെട്ടതിന്റെ വെളിച്ചത്തില്‍ വലുപ്പം കുറച്ച് നിര്‍മ്മിക്കുവാന്‍ പഞ്ചായത്ത് ഭരണസമിതി നിശ്ചയിച്ചു.

അതേ സമയം, പദ്ധതി അടങ്കല്‍ തുക 58,000 രൂപയാണ് എന്നകാര്യം ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് പര്‍വ്വതീകരിച്ച് കാണിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന വലുപ്പത്തിനനുസരിച്ച് മാത്രമേ ലഭിക്കൂ എന്ന കാര്യം മറച്ചുവച്ചുകൊണ്ട് വിലകുറഞ്ഞ രാഷ്ട്രീയ ആരോപണവുമായി ബിജെപി രംഗത്ത് വന്നിരിക്കുകയാണ്.

നാളിതുവരെ ഒരു എം സി എഫ് ഒഴികെ ഒരു രൂപ പോലും നല്‍കിയിട്ടില്ല. തികച്ചും ജനകീയമായ പ്രവര്‍ത്തിച്ചുവരുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ വിലകുറഞ്ഞ ആരോപണവുമായി ബിജെപി പഞ്ചായത്ത് ഇലക്ഷന്‍ മുന്നില്‍ക്കണ്ട് നാലരവര്‍ഷം ഉന്നയിക്കാതിരുന്ന ആരോപണങ്ങള്‍ ബിജെപി മെമ്പര്‍മാരുടെ സ്വന്തം വാര്‍ഡിലെ ജനങ്ങള്‍ നല്‍കിയ പിന്തുണ കുറഞ്ഞു എന്നതിന്റെ സൂചനയായി മാത്രമേ കാണാന്‍ കഴിയൂ എന്ന് പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സിക്കുട്ടി കുര്യാക്കോസ് ഷിബു പൂവേലി വിനോദ് ജാന്‍സി ഷാജി ജിബിന്‍ ജോണ്‍സണ്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: