തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വില്ലനായി കോവിഡ്; യോഗത്തില്‍ പങ്കെടുത്തയാള്‍ക്ക് കോവിഡ്, മീനച്ചിലില്‍ സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും ആശങ്കയില്‍

മീനച്ചില്‍: മീനച്ചില്‍ ഗ്രാമപഞ്ചായത്തില്‍ പ്രചാരണ യോഗത്തില്‍ പങ്കെടുത്തയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥാനാര്‍ഥിയും ആശങ്കയിലായി.

മീനച്ചില്‍ പഞ്ചായത്തിലെ കൊച്ചുകൊട്ടാരം പത്താം വാര്‍ഡ് സ്ഥാനാര്‍ത്ഥിയുടെ തെരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ബോബി ഉടപ്പാടിയുടെ വസതിയിലാണ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് യോഗം നടന്നത്. ഈ യോഗത്തില്‍ മുപ്പതോളം പേര് പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്.

Advertisements

ഈ യോഗത്തില്‍ പങ്കെടുത്ത ഒരു ലോട്ടറി തൊഴിലാളിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചൂണ്ടച്ചേരി കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലാക്കി. ഇതോടെ ഈ തെരെഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തവരും ഇവരുമായി സമ്പര്‍ക്കത്തില്‍ ഉള്ളവരും കടുത്ത ആശങ്കയില്‍ ആയിരിക്കയാണ്.

You May Also Like

Leave a Reply