മീനച്ചില്‍ പഞ്ചായത്തില്‍ സ്ഥാനാര്‍ഥിയടക്കം 12 പേര്‍ക്ക് കോവിഡ്

പാലാ: മീനച്ചില്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥാനാര്‍ഥിയടക്കം 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടാം വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷീബ ദാസ് ആണ് കൊവിഡ് സ്ഥിരീകരിച്ച സ്ഥാനാര്‍ഥി.

ഇവരുടെ അയല്‍വാസികളും കിഴപറയാര്‍ സ്വദേശികളുമായ 12 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് പരിശോധനയിലാണ് ഇവര്‍ക്കു രോഗബാധ സ്ഥിരീകരിച്ചത്. 50 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

രോഗം സ്ഥിരീകരിച്ചതോടെ സ്ഥാനാര്‍ത്ഥിയും കൂടെ കൊവിഡ് സ്ഥിരീകരിച്ചവരും പ്രചാരണ രംഗത്തു നിന്ന് പിന്‍മാറി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply