Pala News

ലൈബ്രറി കൗൺസിൽ പ്രതിനിധി സംഗമം സംഘടിപ്പിച്ചു

പാലാ: മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ താലൂക്ക്തല പ്രതിനിധി സംഗമം സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പൊൻകുന്നം സെയ്ത് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി എസ് ആർ കല്ലാറ്റ് അനുസ്മരണം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ബാബു കെ ജോർജ് നിർവ്വഹിച്ചു. കേരള സംഗീത നാടക അക്കാദമി ഗുരുശ്രീ പുരസ്ക്കാരം നേടിയ പൊൻകുന്നം സെയ്തിനെ ചടങ്ങിൽ ആദരിച്ചു. ജോൺസൺ പുളിക്കീൽ മുഖ്യപ്രഭാഷണം നടത്തി.

അഡ്വ. സണ്ണി ഡേവിഡ്, റോയി ഫ്രാൻസീസ്, പ്രഭാകരൻപിള്ള, ഡി അനിൽകുമാർ, സി കെ ഉണ്ണികൃഷ്ണൻ, കെ ജെ ജോൺ എന്നിവർ പ്രസംഗിച്ചു. 2023-24 ലെ ബജറ്റ് സെക്രട്ടറി റോയി ഫ്രാൻസീസ് അവതരിപ്പിച്ചു. ഗ്രന്ഥശാല പ്രവർത്തനം, ഗ്രന്ഥശാലകളുടെ പുനരുദ്ധാരണം, ജില്ലാ പദ്ധതികൾ, പഞ്ചായത്തു നേതൃസമിതികളുടെ പുനരുദ്ധാരണം, പഞ്ചായത്ത് നേതൃസമിതികളുടെ പുനരുദ്ധാരണം, പ്രതിമാസ പരിപാടികൾ, ബാലവേദി എന്നിവയുടെ രൂപരേഖയും സംഗമം തയ്യാറാക്കി.

Leave a Reply

Your email address will not be published.