Pala News

മീനച്ചിൽ ഹിന്ദുമഹാസംഗമം ഇന്ന് സമാപിക്കും

പാലാ: വെള്ളാപ്പാട് ദേവീക്ഷേത്ര സന്നിധിയിലെ രാമകൃഷ്ണാനന്ദസ്വാമി നഗറിൽ നടക്കുന്ന 29-ാംമത് മീനച്ചിൽ നദീതട ഹിന്ദുമഹാസംഗമം ഇന്ന് സമാപിക്കും. സനാതന ധർമ്മത്തെക്കുറിച്ചുള്ള പഠനം, പ്രചരണം, ആചരണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പ്രഭാഷണങ്ങൾ, സമ്മേളനങ്ങൾ, വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെയും സനാതന ധർമ്മത്തിന്റ സംരക്ഷണത്തിന് സംഭാവനകൾ നൽകിയവരെയും ആദരിക്കൽ എന്നിവ സംഗമത്തിന്റെ ഭാഗമായി നടന്നു.

ഇന്ന് വൈകിട്ട് 4ന് മാതൃസമ്മേളനത്തിൽ വിശ്വ ആയുർവേദ പരിഷത്ത് സംസ്ഥാന ജന.സെക്രട്ടറി ഡോ.ജയലക്ഷ്മി അമ്മാൾ മുഖ്യപ്രഭാഷണം നടത്തും. റിട്ട. പ്രിൻസിപ്പൽ ഷൈലജ ജി.നായർ അദ്ധ്യക്ഷത വഹിക്കും. മായ ജയരാജ്, വത്സല ഹരിദാസ് എന്നിവർ സംസാരിക്കും.

7 നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി അദ്ധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചർ മുഖ്യപ്രഭാഷണം നടത്തും.

സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായി കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയ
കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാറിനെ വി.മുരളീധരൻ ആദരിക്കും.
നോക്കുവിദ്യ പാവകളി കലാകാരി പത്മശ്രീ പങ്കജാക്ഷിയമ്മ, ആദിവാസി മേഖലയിലെ മികച്ച സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള പുരസ്കാര ജേത്രി പി.കെ. വത്സമ്മ എന്നിവരെ കെ.പി.ശശികല ടീച്ചർ ആദരിക്കും.

ഹിന്ദു മഹാസംഗമം ഉപാദ്ധ്യക്ഷൻ എം.ജി.സുരേഷ് സ്വാഗതവും ജനറൽ കൺവീനർ മനീഷ് ഹരിദാസ് നന്ദിയും പറയും.

Leave a Reply

Your email address will not be published.