പാലാ:ഹിന്ദു ഐക്യവേദി മീനച്ചിൽ താലൂക്ക് സെക്രട്ടറി തിടനാട് മൂന്നാംതോട് സ്വദേശി പ്രദീഷ് (ഉണ്ണി) ൻ്റെ കടയ്ക്ക് നേരെ ആക്രമണം.
ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് ശേഷമാണ് ആക്രമണം നടന്നത്. പ്രതി സുധാമണിയും ഉണ്ണിയും ബന്ധുക്കളും അടുത്തടുത്ത് വ്യാപാരം നടത്തുന്നവരുമാണ്. യാതൊരു പ്രകോപനവുമില്ലാതെയായിരു പ്രതി കടയിൽ കയറി വന്നതെന്ന് പ്രതീഷ് പറഞ്ഞു.നിന്നെ ഇവിടെ കടനടത്താൻ അനുവദിക്കുകയില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം.
സംഭവ സമയത്ത് കടയിലുണ്ടായിരുന്ന പ്രദീഷിന്റെ അച്ഛൻ പെന്നുവിനേയും സഹോദരിയെയും കത്തികാട്ടി ഇയാൾ ഭീഷണിപ്പെടുത്തി. കടയിലെ സാധനങ്ങൾ വെട്ടി നശിപ്പിക്കുകയും 50,000 രൂപയ്ക്ക് മുകളിൽ വിലവരുന്ന സാധനങ്ങൾക്ക് നഷ്ടം വരുത്തുകയും ചെയ്തു. പിണ്ണാക്കനാട് പോലീസ് സ്ഥലത്തെത്തി അക്രമിയെ അറസ്റ്റ് ചെയ്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19