Erattupetta News

മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് തെരഞ്ഞെടുപ്പ് ഒക്ടോബർ 8ന്

പൂഞ്ഞാർ : 4266-ാം നമ്പർ മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ക്ലിപ്തത്തിന്റെ മാറ്റിവച്ച ഭരണസമിതി തെരഞ്ഞെടുപ്പ് 08.10.2022-ാം തീയതി ശനിയാഴ്ച നടത്തുന്നതിന് സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. കഴിഞ്ഞ സെപ്റ്റംബർ 18 ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ്, സെപ്റ്റംബർ 16 ആം തീയതി അപ്രതീക്ഷിതമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവച്ചത്.

ഇതിനെതിരെ ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഭരണ സമിതിയുടെ കാലാവധി തീരുന്ന ഒക്ടോബർ 8 നോ അതിനു മുൻപോ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രസ്തുത ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 8 ആം തീയതി തന്നെ തെരഞ്ഞെടുപ്പ് നടത്താനും, ഭരണ സമിതി കാലാവധി പൂർത്തീകരിക്കുന്നതിനു മുൻപു തന്നെ പുതിയ ഭരണസമിതി നിലവിൽ വരുവാനും പറ്റുന്ന പോലെയാണ് പുതിയ വിജ്ഞാപനം വന്നിരിക്കുന്നത്.

രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയായിരിക്കും വോട്ടിങ് സമയം. മീനച്ചിൽ താലൂക്കിൽപ്പെട്ട പൂഞ്ഞാർ തെക്കേക്കര, അരുവിത്തുറ, ചേന്നാട്, കളത്തൂക്കടവ്, പിണ്ണാക്കനാട്, ഈരാറ്റുപേട്ട പ്രഭാത സായാഹ്ന ബ്രാഞ്ച്, മേലുകാവുമറ്റം, മൂന്നിലവ്, പെരിങ്ങുളം, തീക്കോയി എന്നീ പത്തു ബ്രാഞ്ചുകളിലെ അംഗങ്ങൾക്ക് പൂഞ്ഞാർ തെക്കേക്കര സെന്റ് ആന്റണീസ് ഹൈസ്കൂളിലും, കാഞ്ഞിരപ്പള്ളി താലൂക്കിലെ മുണ്ടക്കയം, കൂട്ടിക്കൽ, എന്തയാർ, പാറത്തോട്, കാഞ്ഞിരപളളി, എരുമേലി, മുണ്ടക്കയം ടൗൺ, മുക്കൂട്ടുതറ, കാഞ്ഞിരപ്പള്ളി ടൗൺ കൂവപ്പള്ളി എന്നീ പത്തു ബ്രാഞ്ചുകളിലെ അംഗങ്ങൾക്ക് മുണ്ടക്കയം സി.എം.എസ് ഹൈസ്കൂളിലും വച്ചാണ് നടത്തപ്പെടുന്നതാണ്.

Leave a Reply

Your email address will not be published.