Crime News

എംഡിഎംഎയും മരകായുധങ്ങളുമായി ഈരാറ്റുപേട്ട സ്വദേശിയടക്കം രണ്ട് പേർ പോലീസ് പിടിയിൽ

എറണാകുളം കളമശേരിയിൽ മയക്കുമരുന്നും ആയുധങ്ങളുമായി രണ്ട് പേർ പിടിയിൽ. എംഡിഎംഎയും പിസ്റ്റൾ, വടിവാൾ, കത്തികൾ തുടങ്ങിയ ആയുധങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.

കളമശേരി എച്ച്എംടി കോളനിയിലാണ് ഇത്തരത്തിൽ ലഹരിമരുന്ന് വേട്ട നടന്നത്. എംഡിഎംഎ, ചില ലഹരി ഗുളികകൾ, ഇത് തൂക്കാനുള്ള ത്രാസ് എന്നിവയൊക്കെ ഇവരിൽ നിന്ന് പിടിച്ചെടുത്തു.

ഈരാറ്റുപേട്ട സ്വദേശി വിഷ്ണുവും പച്ചാളം സ്വദേശി വിഷ്ണു സഞ്ജനുമാണ് പിടിയിലായത്. ഒരു വീട് വാടകയ്ക്കെടുത്താണ് ഇവർ താമസിച്ചിരുന്നത്. ലഹരിമരുന്ന് സംഘത്തിലെ കണ്ണികളായ ഇവർ പ്രാദേശികമായി വില്പന നടത്തുന്നവരാണെന്ന് പൊലീസ് പറയുന്നു.

ഡിസിപിയുടെ സ്പെഷ്യൽ ടീമിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഈ സമയം ഇവിടേക്ക് ഒരു പെൺകുട്ടി കൂടി വന്നിരുന്നു. പെൺകുട്ടിക്ക് ഇവരുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.