കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എം.ബി.എ. (ഫുൾടൈം) പ്രവേശനത്തിന് ജൂൺ ഏഴിന് രാവിലെ 10 മുതൽ 12 വരെ ഓൺലൈൻ അഭിമുഖം നടത്തും. ഡിഗ്രിക്ക് 50 ശതമാനം മാർക്കും, സി മാറ്റ് പരീക്ഷ എഴുതിയവർക്കും, കെ. മാറ്റ്/ക്യാറ്റ യോഗ്യത നേടിയവർക്കും പങ്കെടുക്കാം.
സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. വിശദവിവരത്തിന് ഫോൺ: 8547618290. വെബ് സൈറ്റ്: www.kicmakerala.ac.in, www.kicma.ac.in