സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ അപ്പന്റ പോസ്റ്റര്‍ നശിപ്പിച്ചു; മക്കള്‍ എത്തി പോസ്റ്ററൊട്ടിച്ചു

എലിക്കുളം: പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മാത്യൂസ് പെരുമനങ്ങാടിന്റെ ഏഴാംമൈല്‍ ജംഗഷനില്‍ സ്ഥാപിച്ച പോസ്റ്ററുകളും, ഫ്‌ലക്‌സുമാണ് നശിപ്പിച്ചത്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ അപ്പന്റെ പോസ്റ്ററുകള്‍ വ്യാപകമായി കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയ കാര്യം മക്കള്‍ അറിഞ്ഞ ഉടന്‍തന്നെ 18 വയസ്സുള്ള മകന്‍ ആകാശും 14 വയസുള്ള മകള്‍ മേഘയും
ഒട്ടും മടിച്ചില്ല.

Advertisements

രാവിലെ തന്നെ അപ്പനേയും കൂട്ടിപ്പോയി പോസ്റ്റര്‍ അങ്ങ് ഒട്ടിച്ച് അപ്പന് മാനസികമായ പിന്തുണ നല്കി. തിങ്കളാഴ്ച രാത്രിയാണ് പോസ്റ്ററുകളില്‍ കരി ഓയില്‍’ഒഴിക്കുകയും ഫ്‌ളക്‌സ് നശിപ്പിക്കുകയും ചെയ്തത്.

മാത്യൂസ് പെരുമനങ്ങാടിന്റെ ജനപിന്തുണയില്‍ വിളറി പൂണ്ട സാമൂഹ്യ വിരുദ്ധരാണ് ഇതിനു പിന്നിലെന്നും, മാത്യൂസ് പെരുമനങ്ങാടിന്റെ ജീവനു വരെ ഭീഷണിയുള്ളതായും ഇലക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ടോജോ കോഴിയാറ്റുകുന്നേല്‍ പറഞ്ഞു.

ഇത് സംബന്ധിച്ച് പൊന്‍കുന്നം പോലീസില്‍ പരാതിയും നല്കി. എന്‍.സി.പി. പാലാ ബ്ലോക്ക് വൈസ് പ്രസിഡന്റ് കൂടിയായ മാത്യൂസ് പെരുമനങ്ങാടിന് യു.ഡി.എഫിന്റെ നിരുപാധിക പിന്തുണയും ഉണ്ട്.

തനിക്കെതിരെ നടത്തുന്ന ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്കുമെന്നും സ്ഥാനാര്‍ത്ഥി മാത്യൂസ് പെരുമനങ്ങാട് പറഞ്ഞു.

You May Also Like

Leave a Reply