Pala News

മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

പാലാ: നീലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി മത്തച്ചൻ ഉറുമ്പുകാട്ട് (കേരള കോൺ (എം) തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടായി ജോർജ് ജോസഫി (സി. പി.എം )നെയും തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് ഭരണസമിതിയുടെ പ്രഥമ യോഗമാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

തുടർന്നു ചേർന്ന അനുമോദനയോഗത്തിൽ പ്രൊഫ.ലോപ്പസ് മാത്യു,കുര്യാക്കോസ് ജോസഫ്, രാജേഷ്
വാളിപ്ലാക്കൽ, സി ഒ രഘുനാഥ്, ജോയി വടശ്ശേരി, ജോസ് കുന്നുംപുറം, ബേബി ഉറുമ്പുകാട്ട്, ‘സെബാസ്റ്റ്യൻ കട്ടക്കൽ, സെൻ. സി. പുതുപ്പറമ്പിൽ, ജിജി തമ്പി, ബെന്നി ഈരൂരിക്കൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.