കാഞ്ഞിരപ്പളളി: ലോക പ്രമേഹ ദിനമായ നവംബർ 14 ഞായറാഴ്ച്ച, സൗജന്യ പ്രമേഹ നിർണ്ണയ സൗകര്യമൊരുക്കി മേരീക്വീൻസ് പഞ്ചാരവണ്ടി കാഞ്ഞിരപ്പളളി, ചങ്ങനാശേരി, മീനച്ചിൽ താലൂക്കുകളിലെ വിവിധയിടങ്ങളിൽ എത്തും.
തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ എത്തുന്ന പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന പഞ്ചാര വണ്ടിയിൽ നിന്നും പൊതു ജനങ്ങൾക്ക് തികച്ചും സൗജന്യമായി പ്രമേഹ രോഗനിർണയവും, പരിശോധനയും നടത്താവുന്നതാണ് . രാവിലെ 07.30 നു പൂഞ്ഞാർ എം എൽ എ പഞ്ചാര വണ്ടികളുടെ പ്രയാണം ഫ്ലാഗ് ഓഫ് ചെയ്യും
പഞ്ചാരവണ്ടി എത്തുന്ന സ്ഥലങ്ങളും സമയവും
എരുമേലി (രാവിലെ 08.30 ന്) – കരിക്കാട്ടൂർ (രാവിലെ 11.00 ന്) മണിമല (ഉച്ചയ്ക്ക് 01.30 ന്) മണ്ണംപ്ലാവ് (ഉച്ച കഴിഞ്ഞു 03.30 ന്) – കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ്ലൈൻ 75111 12126
പൂഞ്ഞാർ (രാവിലെ 08.00 ന്) തിടനാട് (രാവിലെ 11.00 ന്) കാളകെട്ടി ((ഉച്ച കഴിഞ്ഞു 02 .00 ന്) ) കാഞ്ഞിരപ്പളളി (ഉച്ച കഴിഞ്ഞു 03.30 ന്) കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ്ലൈൻ 94953 95742
പാറത്തോട് (രാവിലെ 08.30 ന്) മുണ്ടക്കയം (രാവിലെ 10.30 ന്) 35 -മൈൽ (ഉച്ച കഴിഞ്ഞു 02.00 ന്) , പുലിക്കുന്ന് (വൈകിട്ട് 04.00 ന്) കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ്ലൈൻ 82810 01026
പൊൻകുന്നം (രാവിലെ 08.30 ന്) കൊടുങ്ങൂർ (രാവിലെ 11.00 ന്) ചാമം
പതാൽ (ഉച്ച കഴിഞ്ഞു 02.00 ന്) തെക്കേത്ത് കവല (വൈകിട്ട് 04.00 ന്) കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ്ലൈൻ 9744997272
പഞ്ചാരവണ്ടിയുടെ സേവനം ഉപയോഗപ്പെടുത്തുന്നവർക്കായി വിവിധ ചെക്കപ്പുകൾക്കു നവംബർ 30 വരെ പ്രത്യേക നിരക്കിളവുകളും ഏർപ്പെടുത്തിയിട്ടുണ്ടെന്നു ആശുപത്രി അധികൃതർ അറിയിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19