Kanjirappally News

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ സ്ത്രീ രോഗ നിർണ്ണയ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ 2023 ജനുവരി 27 മുതൽ ഫെബ്രുവരി 02 വരെ സമ്പൂർണ്ണ സ്ത്രീ രോഗ നിർണ്ണയ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിവിധ തരത്തിലുള്ള സ്ത്രീജന്യ രോഗങ്ങൾ, ഗർഭാശയ മുഴകൾ, PCOD പ്രശ്നങ്ങൾ, ഗർഭാശയ കാൻസർ നിർണ്ണയം തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാകും.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമാണ്. ഷുഗർ പരിശോധന, യൂറിൻ അനാലിസിസ്, PAPSMEAR ടെസ്റ്റ് എന്നിവയും സൗജന്യമായി ലഭ്യമാകും. വിവിധ ലാബ് പരിശോധനകൾ / അൾട്രാ സൗണ്ട് സ്‌കാനിംഗ് സേവനങ്ങൾക്ക് 20% നിരക്കിളവ് ലഭ്യമാക്കും.

ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ബേബി നെബു സക്കറിയ, ഡോ. മീനാ ജോസഫ്, ഡോ. ജിഷ ജോസ് (ലാപ്രോസ്കോപ്പിക് സർജൻ) എന്നിവരുടെ സേവനം ക്യാമ്പിൽ ലഭ്യമാണ്.

ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂർ ബുക്കിംഗ് സൗകര്യം നിർബന്ധമായും ഉപയോഗപ്പെടുത്തുക. കൂടുതലറിയാനും മുൻ‌കൂർ ബുക്കിംഗ് സേവനത്തിനുമായി വിളിക്കൂ 8281262626, 7511112126

Leave a Reply

Your email address will not be published.