കാഞ്ഞിരപ്പള്ളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നവീകരിച്ച എൻഡോസ്കോപ്പി, കോളോണോ സ്കോപ്പി സംവിധാനം പ്രവർത്തനം ആരംഭിച്ചു. സി.എം.ഐ കോട്ടയം സെൻ്റ് ജോസഫ് പ്രൊവിൻസ് വികാർ പ്രൊവിഷ്യലും, മേരീക്വീൻസ് ഡയറക്ടർ കം ചെയർമാനുമായ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ എൻഡോസ്കോപ്പി, കോളോണോ സ്കോപ്പി യൂണിറ്റിൻ്റെ സ്വിച്ച് ഓൺ നിർവ്വഹിച്ചു. ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. ജോസഫ് കുറിച്യപറമ്പിൽ സി.എം.ഐ പുതിയ യൂണിറ്റിൻ്റെ ആശീർവാദം നിർവ്വഹിച്ചു.

കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിൽ ആദ്യമായി സ്ഥാപിച്ച ഒളിമ്പസ് എവിസ് സി.വി 190 പ്രോസസ്സർ യൂണിറ്റിൽ ഗ്യാസ്‌ട്രോ വീഡിയോ സ്കോപ്പി, കോളോണോ വിഡിയോസ്‌കോപ്പി, ഇആർ.സി.പി തുടങ്ങിയ പരിശോധനകൾ നടത്താനാകുമെന്നു മേരീക്വീൻസ് ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗം തലവൻ ഡോ.അനീഷ് ഫിലിപ്പ് അറിയിച്ചു.
മേരീക്വീൻസ് ആശുപത്രി ജോയിൻ്റ് ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, പാസ്റ്ററൽ കെയർ വിഭാഗം ഡയറക്ടർ ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ തുടങ്ങിയവർ പ്രസംഗിച്ചു.