കാഞ്ഞിരപ്പള്ളി മേരി ക്വീന്‍സില്‍ ഒഴിവ്, വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 13ന്

കാഞ്ഞിരപ്പള്ളി: 26-ാം മൈലിലെ മേരി ക്വീന്‍സ് മിഷന്‍ ആശുപത്രി (26 ആശുപത്രി)യില്‍ ഫാര്‍മസിസ്റ്റിന് ഒഴിവ്.

ഫാര്‍മസിസ്റ്റ് ടീം ലീഡര്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫാര്‍മസിയില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായ പരിധി 27നും 45നും ഇടയില്‍. എന്‍എബിഎച്ച് അക്രെഡിറ്റഡ് ആശുപത്രിയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

മെഡിസിന്‍ പര്‍ച്ചേസില്‍ മുന്‍ പരിചയമുള്ളവര്‍ക്കു മുന്‍ഗണന. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം അപ്‌ഡേറ്റഡ് സിവിയും mqmhhr@gmail.com എന്ന ഈ മെയിലിലേക്ക് അയയ്ക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 12. വോക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 13-ാം തീയതി രാവിലെ 10 മണി മുതല്‍ ആശുപത്രിയില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് (+91) 9400865181 എന്ന നമ്പറില്‍ വിളിക്കുക.

join group new

You May Also Like

Leave a Reply