
പാലാ: 24 വർഷത്തോളമായി നമ്മുടെ നാട്ടിലെ അനാഥരായ മാനസിക രോഗികളേയും യാചകരെയും സംരക്ഷിക്കുന്ന പാല മരിയസദനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അറപ്പുരകളിൽ ശേഖരിക്കുന്നില്ല, എന്നാൽ പരമാകാരുണ്യവാനായ ദൈവം പരിപാലിക്കുന്നു എന്ന വചനത്തിൽ അതിഷ്ടിതമായാണ് നാളിതുവരെ മരിയാസദനം പ്രവർത്തിച്ചുവരുന്നത്. ഈ പ്രതീക്ഷ നിലവിൽ ഉണ്ടെങ്കിലും നമ്മുടെ സമൂഹം യഥാർഥ അവസ്ഥ അറിഞ്ഞാൽ മാത്രമേ മരിയാസദനത്തിന് മുന്നോട്ടുപോകുവാൻ സാധിക്കുകയുള്ളൂ.
വെള്ളപ്പൊക്കവും, കോവിഡും തളർത്തിയ കാർഷിക, വ്യാപാര മേഖല മരിയാസദനത്തിന് ഗണ്യമായി ബാധിച്ചിരിക്കുകയാണ്. സഹായാഹസ്തവുമായി കടന്നുവന്നിരുന്ന പലരും ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആണ്. സുമനസ്സുള്ള പുതിയ ആളുകൾ കടന്നുവന്നാൽ മാത്രമാണ് ഈ അവസ്ഥ തരണം ചെയ്യുവാൻ കഴിയുകയുള്ളൂ.
നാലായിരത്തോളം ആളുകൾ രോഗമുക്തി നേടി മരിയാസദനത്തിൽ നിന്നു തിരിച്ചുപോയിട്ടുണ്ട്. ഭവനം ഇല്ലാത്ത 300 ഓളം പേർ മരിയാസദനത്തിൽ വച്ച് മരണപ്പെട്ടിട്ടുണ്ട്. ഇപ്പോൾ 430 അന്തേവാസികളും 35 സന്നദ്ധപ്രവർത്തകരുമാണ് മരിയാസദനത്തിൽ ഉള്ളത്. ഇതിൽ 140 പേർ സ്ത്രീകളും 40 പേർ ഇവിടെ മാനസിക രോഗികളായി ചികിൽസായിലായിരിക്കുന്ന അമ്മമാരുടെ കുട്ടികളാണ്.
ആഹാരത്തിനാമായി 60000/- രൂപ ദിവസവും ആവശ്യമായി വരുന്നുണ്ട്. മാനസിക രോഗികൾ, കിടപ്പ് രോഗികൾ, മദ്യം മയക്കുമരുന്നിന് അടിമയായി ചികിൽസയിൽ കഴിയുന്നവര്, എന്നിവർക്കുള്ള മാരുന്നുകൾക്കുവണ്ടി ഓരോ മാസവും മൂന്നര ലക്ഷം രൂപ കണ്ടെത്തേണ്ടിയിരിക്കുന്നു.
കറന്റ് ചാർജ്ജ് അടക്കം മറ്റ് ചിലവുകൾ വേറെ. പാലായിലെ വ്യാപാരികളുടെയും സ്ഥാപനങ്ങളും കടമായി വസ്തുക്കളും പണവും നല്കി സഹായിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് പൂർണ്ണമായും തികയാത്ത അവസ്ഥയാണ്.
മാനസികാരോഗ്യദിനാചാരണം, നേഴ്സസ് ഡേ ആഘോഷം, സ്കൂൾ, കോളേജ് സന്ദർശനങ്ങൾ മുതലായ കാര്യങ്ങൾ മാത്രമാണ് പുറംലോകം അറിയുന്നുള്ളൂ. മറിയാസദനത്തിലെ ദൈനംദിന കാര്യങ്ങളെകുറിച്ചും യഥാർഥ സാഹചര്യങ്ങളെ കുറിച്ചും സമൂഹം അറിയേണ്ടത് അനിവാര്യമാണ്.
മരിയാസദനം പോലെയുള്ള സ്ഥാപനങ്ങൾ അന്യം നിന്നാൽ നമ്മുടെ സമൂഹത്തിൽ പുറംതള്ളപ്പെട്ട വ്യകതികൾ എങ്ങനെ പുനരുധിവസിക്കും? ഇവർ എങ്ങനെ ജീവിക്കും? ആയതിനാൽ ഈ സ്ഥാപനം സമൂഹത്തിനു വേണ്ടി നമ്മുടെ നാട്ടിൽ നിലനില്കേണ്ടതിന്റെ അനിവാര്യത എല്ലാവരും ഉൾകൊണ്ടുകൊണ്ട് അവനവന്റെ സഹചര്യത്തിനനുസരിച്ചു മരിയാസദനത്തെ ചേർത്തുപിടിക്കണമെന്ന് സന്തോഷ് ജോസഫ് പറഞ്ഞു.
മരിയാസദനം 9961404568, Bank – SBI, Branch – Pala, Account: 57028247286 IFSC: SBIN0070120