മരങ്ങാട്ടുപിള്ളി: മണ്ഡലം കോൺഗ്രസ് കമ്മിറ്റി കണ്ണഞ്ചിറ മരിപ്പാട്ടുപാറയിൽ കുട്ടപ്പന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് കൈമാറി. പൊതുസമ്മേളനം കെ. മുരളീധരൻ എംപി ഓണ്ലൈനായി ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
കെട്ടിടനിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഭാഗമായവരെ യോഗത്തിൽ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രെസിഡന്റുമാരായ വി.കെ സുരേന്ദ്രൻ, ബേബി തൊണ്ടാന്കുഴി കെ എസ് യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, ആൻസമ്മ സാബു, ഫ്രാൻസിസ് ജോസഫ്, അനിത രാജു, കെ. വി. മാത്യു, ജോസ് ജോസഫ്, അഗസ്റ്റിൻ കൈമ്ലേട്ട്, മണിക്കുട്ടൻ കൊട്ടിപ്പിള്ളിയേൽ, സണ്ണി വടക്കേടം, ജോണ്സൻ കല്ലടാന്തിയിൽ തുടങ്ങിയവർ പങ്കെടുത്തു.