മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷന് പരിധിയിലെ കോഴിക്കൊമ്പ് നെല്ലരിപ്പാറ ഭാഗത്ത് താമസക്കാരിയായ 70 വയസ്സുളള വയോധികയുടെ മാല പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞ കേസിലെ പ്രതി അറസ്റ്റില്‍.
കോഴിക്കൊമ്പ് നെല്ലരിപ്പാറ തടത്തില്‍ രാജീവാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം പാലാ ഡി.വൈ.എസ്.പി. കെ. ബൈജുകുമാര്‍-ന്റെ മേല്‍നോട്ടത്തില്‍ മരങ്ങാട്ടുപിളളി പോലീസ് സ്റ്റേഷന് എസ്.എച്ച്.ഓ. സനോജ് എസ്. ന്റെ നേതൃത്വത്തില്‍ മരങ്ങാട്ടുപിളളി പോലീസ് സ്റ്റേഷന് സബ്ബ് ഇന്‍സ്പെക്ടര്‍ ഷാജികുമാര്‍ സി.എസ് അറസ്റ്റ് ചെയ്തു.
മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലെ ക്രൈം എസ്. ഐ. ദേവനാഥന് പി.ന്,എ.എസ്.ഐ.-മാരായ സന്തോഷ് കെ.സി, വിജയകുമാര്‍ എന്‍.കെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സെയിന്‍ വി, രാജു എന്‍. ഡി, രാജേഷ് പി. ആര്, സിവില്‍ പോലീസ് ഓഫീസര്‍ സുബാഷ് കെ. കെ. എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
