പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ പുതുവര്‍ഷ സമ്മാനമായി സര്‍വീസ് സെന്റര്‍ ചേര്‍പ്പുങ്കല്‍ ടൗണില്‍ ഏറ്റുമാനൂര്‍ പാലാ ഹൈവേക്കു സമീപം ഇന്‍ഫന്റ് ജീസസ് ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
ജനുവരി 1, രാവിലെ 9 മണിക്ക് പാലാ രൂപത മെത്രാന്, അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വാദകര്‍മ്മം നടത്തി നാടിനു സമര്‍പ്പിക്കും.
പൊതുജനങ്ങള്‍ക്ക് കൂടുതല്‍ മികച്ച സേവനം എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് പുതിയ സര്‍വീസ് സെന്ററിന് രൂപം നല്‍കിയിരിക്കുന്നത്. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 6 മണി മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെയാണ് സര്‍വീസ് സെന്റര്‍ പ്രവത്തനക്ഷമമായിരിക്കുക.
ബ്ലഡ്, യൂറിന്‍ സാമ്പിള്‍ കളക്ഷന്‍ പുറമെ, അന്വേഷണങ്ങള്‍ക്ക് ഹെല്പ് ഡെസ്ക്, ആശുപത്രി സേവനങ്ങളുടെ ബുക്കിംഗ് എന്നീ സൗകര്യങ്ങളും സര്‍വീസ് സെന്ററില്‍ ലഭ്യമാണ്.
അതോടൊപ്പം ആശുപത്രിയില്‍ ചെയ്ത പരിശോധനകളുടെ ലാബ് റിപ്പോര്‍ട്ടുകളും ഇവിടെ നിന്ന് രോഗികള്‍ക്ക് വാങ്ങാം. അടുത്ത പ്രാവശ്യം ഡോക്ടറെ കാണുന്നതിന് മുന്‍പ് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ട ടെസ്റ്റുകള്‍ക്കുള്ള സാമ്പിളുകള്‍ മുന്‍കൂട്ടി നല്‍കാനുള്ള സൗകര്യവും ഇവിടെയുണ്ട്.
ലബോറട്ടറി മെഡിസിന് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ അത്യാധുനിക സജ്ജീകരണങ്ങളുള്ള ലാബില്‍ സാംപിളുകള്‍ പരിശോധിച്ച് ഫലം ലഭ്യമാക്കുന്നു.