ഓര്‍ത്തോപീഡിക്‌സ് ഫെല്ലോഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ

പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ നടന്നു വന്ന ആര്‍ത്രോപ്ലാസ്റ്റി, ആര്‍ത്രോസ്‌കോപ്പി ഫെല്ലോഷിപ്പ് ആദ്യ ബാച്ച് വിജയകരമായി പഠനം പൂര്‍ത്തിയാക്കി.

ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മാര്‍ സ്ലീവാ മെഡിസിറ്റി പാലാ മാനേജിങ് ഡയറക്ടര്‍ മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയില്‍, ഫെല്ലോഷിപ്പ് പൂര്‍ത്തിയാക്കിയ ഡോ. പോള്‍ ബാബുവിന് സര്‍ട്ടിഫിക്കറ്റ് നല്‍കി.

Advertisements

30 വര്‍ഷത്തിലധികം മെഡിക്കല്‍ രംഗത്ത് സേവനം ചെയ്തിട്ടുള്ള കേരളത്തിലെ പ്രശസ്ത സന്ധി മാറ്റിവെയ്ക്കല്‍, താക്കോല്‍ദ്വാര ആര്‍ത്രോസ്‌കോപ്പി, സ്‌പൈന്‍ ശസ്ത്രക്രിയ വിദഗ്ദ്ധനും മാര്‍ സ്ലീവാ മെഡിസിറ്റി പാലായിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും ആയ ഡോ. ഓ. റ്റി ജോര്‍ജിന്റെ കീഴില്‍ 3 മാസം നീണ്ടുനിന്ന ആര്‍ത്രോപ്ലാസ്റ്റി, ആര്‍ത്രോസ്‌കോപ്പി ഫെല്ലോഷിപ്പില്‍ പങ്കെടുക്കുന്ന ആദ്യ വ്യക്തിയാണ് ഡോ. പോള്‍ ബാബു. മെഡിക്കല്‍ രംഗത്ത് നിരവധി അവസരങ്ങള്‍ തുറക്കുവാന്‍ സഹായകമാകുന്നതാണ് ഈ കോഴ്‌സ്.

സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍, മുട്ട്, തോള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍, നട്ടെല്ലിന്റെ ശസ്ത്രക്രിയകള്‍, സന്ധികളുടെ താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍, കുട്ടികളിലെ അസ്ഥിരോഗ ശസ്ത്രക്രിയകള്‍, ആക്‌സിഡന്റ്, ട്രോമാ ശസ്ത്രക്രിയകള്‍, സ്‌പോര്‍ട്‌സ് ഇഞ്ചുറി ശസ്ത്രക്രിയകള്‍ തുടങ്ങിയവയെല്ലാം ചെയ്തുവരുന്ന മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍, ഇടുപ്പെല്ല്, കാല്‍മുട്ട് എന്നിവയുടെ സങ്കീര്‍ണ്ണമായ റിവിഷന്‍ ആര്‍ത്രോപ്ലാസ്റ്റികളും കാല്‍മുട്ടിന്റെയും തോളിന്റെയും വിവിധ ആര്‍ത്രോസ്‌കോപ്പിക് ശസ്ത്രക്രിയകളും നടന്നു വരുന്നു.

റോഡ് ട്രാഫിക് ട്രോമ കേസുകള്‍ക്കൊപ്പം, നട്ടെല്ലിനുണ്ടാകുന്ന വൈകല്യങ്ങളും ഒടിവുകളും കൈകാര്യം ചെയ്യുന്നതില്‍ ഇതിനോടകം തന്നെ ഇവിടുത്തെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ഉടന്‍ തന്നെ ആരംഭിക്കുന്നതാണെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.

ഫെല്ലോഷിപ്പിന്, ഓര്‍ത്തോപീഡിക്‌സില്‍ MS അല്ലെങ്കില്‍ DNB ഡിഗ്രിയുള്ള 2 പേര്‍ക്കാണ് അവസരം ലഭിക്കുക. ചടങ്ങില്‍ ആശുപത്രി മാനേജിങ് ഡയറക്ടര്‍ മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയില്‍, മറ്റു ഡയറക്ടര്‍മാര്‍, മെഡിക്കല്‍ ഡയറക്ടര്‍, ഓര്‍ത്തോപീഡിക്‌സ് വിഭാഗം സീനിയര്‍ കണ്‍സള്‍റ്റന്റ് ഡോ. ഓ. റ്റി ജോര്‍ജ്, കണ്‍സള്‍റ്റന്റ് ഡോ. സാം സ്‌കറിയ, ഡോ. ഡിജു ജേക്കബ്, ഡോ. സുജിത് തമ്പി എന്നിവരും പങ്കെടുത്തു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply